June 23, 2026

നിരാശയുടെ മുള്ളുമുരുക്കിനെ പ്രതീക്ഷയാക്കിയ ലൈസ രഘു

0
IMG_20220308_123900.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : വൃന്ദ .എം….
കൽപ്പറ്റ : വയനാടൻ കാഴ്ചകൾ എപ്പോഴും മനസ്സിനെ കുളിർപ്പിക്കുന്നതാണ്. എന്നാൽ വർഷങ്ങൾക്കു മുൻപ് കെടുതിയുടെ കാലത്തും വയനാടിനെയും പ്രകൃതിയെയും നെഞ്ചോടു ചേർത്ത ലൈസയുടെ കഥ അധികമാർക്കും പരിചയമുണ്ടാവില്ല . എറണാകുളം ജില്ലയിൽ ജനിച്ചുവളർന്ന ലൈസ, ഡോക്ടരായ ഭർത്താവ് രഘുവിന്റെ ജോലിയുടെ ഭാഗമായാണ് വയനാട്ടിലെത്തുന്നത്. പ്രശസ്ത വാനനിരീക്ഷകനും പക്ഷിനിരീക്ഷകനുമായ ഡോ. രഘുവിനും മകൻ നിർമലിനും കാടും പ്രകൃതിയും ഏറെ പ്രിയപ്പെട്ടതായിരുന്നു. കാർഷിക വൃത്തിയിൽ ജീവിതം പുലർത്തുന്ന ഭൂരിഭാഗം വയനാട്ടുകാരെപ്പോലെതന്നെ കുറച്ചു ഭൂമിയും എസ്റ്റേറ്റും വാങ്ങി കൃഷി നോക്കി നടത്താൻ തുടങ്ങിയ ലൈസയ്ക്ക് പെട്ടെന്ന് വന്ന വൻതോതിലുള്ള കൃഷി നാശം ഏല്പിച്ച പ്രഹരം ചെറുതായിരുന്നില്ല. ഏക ജീവിത മാർഗ്ഗമായ കൃഷി കൈവിട്ടു പോവുന്നത് കാണാനാവാതെ ഒട്ടേറെ കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയായി. കുരുമുളകു വള്ളിക്ക് ഏറെ പ്രിയപ്പെട്ട മുരിക്ക് മരങ്ങൾ മാത്രം അവശേഷിച്ചു . കാപ്പിപ്പൂവിനെയും കാടുകളെയും പ്രണയിച്ച ലൈസ തന്റെ കൃഷിയിടത്തിലെ ഒരു മുള്ളുമുരിക്കിന്റെ ചുവട്ടിൽ നിന്ന് കൊണ്ട് ഒരു തീരുമാനമെടുത്തു, എന്തൊക്കെ സംഭവിച്ചാലും വയനാടിനെയും പ്രകൃതിയെയും വിട്ട് എങ്ങോട്ടും പോവില്ല.കൃഷിയില്ലെങ്കിൽ വയനാട്ടിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ടൂറിസം എന്ന് ഉത്തരം കിട്ടാൻ വയനാട്ടിലെ കാലാവസ്ഥ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിവിഭവങ്ങൾ എന്നിവയൊക്കെ ധാരാളമായിരുന്നു. അങ്ങനെയാണ് പ്രകൃതിയോടിണങ്ങിയ ഒരു റിസോർട്ട് എന്ന ആശയത്തിന്റെ ഉദയം. പത്തുവർഷത്തിന് മുൻപ് ടൂറിസത്തിന് പ്രാധാന്യം ലഭിക്കാത്ത വയനാട്ടിൽ ഒട്ടും എളുപ്പമായിരുന്നില്ല ഇന്റർനെറ്റ്‌ പ്രചാരണത്തിൽ ഇല്ലാതിരുന്നതുകൊണ്ട്തന്നെ വയനാട്ടിലെ ബത്തേരിയിലെ കൊളഗപ്പാറ ,,സൺ ബേഡ് ഗാർഡൻ റിസോർട്ടിന്റെ,, മാർക്കറ്റിങ്ങിനായി ഡൽഹി, ബാംഗ്ലൂർ, മദ്രാസ്, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തനിച്ചുള്ള യാത്രകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെ മുതൽക്കൂട്ടാക്കി തുടങ്ങിയ സംരംഭത്തിൽ, ജോലിക്കാരെ തിരഞ്ഞെടുപ്പിലും അശരണായവരേയും അരക്ഷിരായവരേയും ലൈസ ചേർത്ത് നിർത്തി. 
 ആദ്യം മനസ്സിൽ വന്നത് വയനാട്ടിൽ കഷ്ടതകളെ അതിജീവിച്ചു കഴിയുന്ന സ്ത്രീകളാണ്. ഇവിടത്തെ ജോലിക്കാരിൽ ഭൂരിപക്ഷവും അതിജീവനത്തിൽ 
കഷ്ടപ്പെടുന്നവരായിരുന്നു. 
പ്രകൃതിയുടെ മന്ദസ്മിതങ്ങളെ നില നിർത്തിയും ആദരിച്ചും 
അശരണർക്ക് അതിജീവനത്തിനായി തൊഴിൽ സുരക്ഷ നൽകിയും ലൈസ രഘു 
ഈ വനിതാ ദിനത്തിലെ മാതൃക സ്ത്രീരത്നമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *