June 24, 2026

താജ്മൻസൂർ മാഷിന് യാത്രയയപ്പും പുസ്തക പ്രകാശനവും നടത്തി

0
IMG_20220318_101134.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്:
മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ താജ് മൻസൂറിന് സ്കൂളിൻ്റെ നേതൃത്വത്തിൽ വിപുലമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
32 വർഷമായി  അധ്യാപകനും 17 വർഷത്തോളമായി പ്രിൻസിപ്പാളുമായി സേവനം ചെയ്തു വരികയാണ്. സ്കൂളിന് വേണ്ടിയും സമൂഹത്തിനുവേണ്ടിയും ആത്മാർഥമായി പ്രവർത്തിച്ച താജ് മൻസൂറിന് സ്കൂൾ നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് സ്കൂളിലെത്തിയത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ ഉദ്ഘാടനം ചെയ്തു.  സി. ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ താജ് മൻസൂർ എഴുതിയ 'മഴ വന്നു പോയതും മരം നിന്നു പെയ്തതും'' എന്ന പുസ്തകത്തിൻറെ പ്രകാശനവും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *