June 23, 2026

കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി

0
WhatsApp Image 2026-06-23 at 9.36.11 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന സർക്കാർ കലാപരിശീലന കേന്ദ്രം വയനാട്ടിൽ ആരംഭിക്കണമെന്ന് കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംഗീതം, നൃത്തം നാടകം, ചിത്രകല നാടൻകലകൾ തുടങ്ങിയവയുടെ ബിരുദ കോഴ്സുകളായി ഇത് ആരംഭിച്ചാൽ പഠനത്തിന് അന്യജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നർക്ക് പരിഹാരമാവുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സാംസ്കാരിക മന്ത്രിക്കും , ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകുന്നതിന് തീരുമാനിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി മാണി ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, വന്ദന ഷാജു, വിനോദ് തോട്ടത്തിൽ, ബിനു മാങ്കൂട്ടത്തിൽ, കെ പത്മനാഭൻ, ഗിരിജ സതീഷ്, എബ്രഹാം മാത്യു, പ്രഭാകരൻ സി എസ്, മാത്യൂസ് വൈത്തിരി, സുജാത മഹാദേവൻ, ടി സതീഷ് കുമാർ, വി സി സത്യൻ ത്രേസ്യാമ്മ ജോർജ്, ജീൻസ് ഫാന്റസി, ആൻറണി ചീരാൽ, രമേശൻ മാണിക്കൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *