ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി ശുപാർശ ചെയ്തു.ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപ എന്നത് 30 രൂപയാക്കണം.
കിലോ മീറ്റർ നിരക്ക് 12 രൂപയിൽ നിന്നും 15 ആക്കണം.
കോർപറേഷൻ മുൻസിപ്പാലിറ്റി പരിധിക്കപ്പുറത്ത് 50 ശതമാനം അധിക നിരക്ക്.
രാത്രി യാത്രയിൽ 50 ശതമാനം അധിക നിരക്ക്
നില നിർത്തണം.വെയ്റ്റിoഗ് ചാർജ് 15 മിനിറ്റ് 10 രൂപ തുടരാം.
1500 സി.സി. യിൽ താഴെ ഉള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 175 രൂപയിൽ നിന്നും 210 രൂപയാക്കണം.കിലോ മീറ്ററിന്
15 രൂപയിൽ നിന്നും 18 രൂപ ആക്കണം.
1500 സി.സിയിൽ അധികമുള്ള ടാക്സി
കാറുകൾക്ക് മിനിമം
200 രൂപയിൽ 240 രൂപയാക്കണം.
കിലോ മീറ്ററിനു് 17 രൂപയിൽ നിന്നും 20 രൂപയാക്കണം.
വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 50 രൂപയിൽ നിന്നും ഒരു ദിവസം പരമാവധി 500 രൂപയായി
നില നിർത്തണം.
വർദ്ധന ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെന്ന്
ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു.
2018 ലാണ് നിരക്ക് അവസാനമായി പരിഷ്കരിച്ചത്.
ഇഡന വിലയിൽ വലിയ മാറ്റമുണ്ടായി തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി.






Leave a Reply