June 6, 2026

കമ്പിക്കുരുക്ക് പുള്ളിപ്പുലിക്ക് മരണക്കുരുക്കായി

0
IMG-20221006-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഗൂഡല്ലൂര്‍:കമ്പിക്കുരുക്ക് പുള്ളിപ്പുലിക്ക് മരണക്കുരുക്കായി. 
ചേരങ്കോട് പഞ്ചായത്തിലെ അയ്യംകൊല്ലി അത്തിച്ചാലില്‍ സ്വകാര്യ കാപ്പിത്തോട്ടത്തിലെ കമ്പിക്കുരുക്കില്‍ കുടുങ്ങി പരിക്കേറ്റ പുള്ളിപ്പുലി ചത്തു. അഞ്ച് വയസ് തോന്നിക്കുന്ന പെണ്‍ പുള്ളിപുലിയാണ് മുതുമല തൊപ്പക്കാട്ടില്‍ ചികിത്സയ്ക്കിടെ ചത്തത്. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിക്കുവച്ച കുരുക്കില്‍ അകപ്പെട്ട നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട കേസില്‍ തോട്ടം ഉടമയെ അറസ്റ്റു ചെയ്തിരുന്നു. തോട്ടം ഉടമക്കെതിരെ വന്യ ജീവി സംരക്ഷണ നിയമമനുസരിച്ച് കേസ് ചാർജ് ചെയ്തിട്ടുണ്ട്.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *