April 25, 2024

ജില്ലാ ആയുർവേദ ആശുപത്രിയിൽ ‘ഗോ മൊസ്ക്വിറ്റൊ ഗോ’ പ്രോഗ്രാം നടത്തി

0
Img 20221014 Wa00572.jpg
കൽപ്പറ്റ :മഴക്കാലം ഏറി വരുമ്പോൾ കൊതുകുകൾ പെരുകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങൾ ഭീകരമാണ്.തികച്ചും പ്രകൃതി സൗഹൃദമായ മാർഗ്ഗങ്ങളിലൂടെ കൊതുകിന്റെ വംശ വർദ്ധനവ് തടയുന്നതിന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തിയ 'ഗോ
മൊസ്ക്വിറ്റോ ഗോ' പ്രോഗ്രാം ചീഫ് മെഡിക്കൽ ഓഫീസർ ഡോ :ഒ. വി സുഷ ഉത്ഘാടനം ചെയ്തു.പുകയില,
കരിനൊച്ചിയില, ശീമക്കൊന്നയില, പൂവരശില , മഞ്ഞൾ ഇല, വെളുത്തുള്ളി, കാർപ്പൂരാതി തൈലം ഇവ ചേർന്ന പ്രകൃതി ദത്തമായ മിശ്രിതമാണ് കൊതുക് 
നശീകരണത്തിന് സ്പ്രേ ആയി ഉപയോഗിച്ചത്.
കൊതുകിനെ ഓടിക്കുക മാത്രമല്ല ഓവ് ചാലുകളിലെ കൊതുകിന്റെ ലാർവകളെ നശിപ്പിക്കുക കൂടിയാണ് ഈ മിശ്രിതം ചെയ്യുന്നത്. കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നതിനു ഹോസ്പിറ്റലിൽ ഗപ്പികളെ വളർത്തുന്നുമുണ്ട്.ഡോ മാനസി നമ്പ്യാർ ,ഡോ അരുൺ ബേബി, ഡോ അഞ്ജലി അൽഫോൻസ, ഡോ മായ ജോർജ്, സുർജിത്ത്, പ്രിയേഷ്,അഭിലാഷ്,അനീഷ്, സബിത തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *