March 29, 2024

ജില്ലയില്‍ എട്ടര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0
Img 20221014 200954.jpg
കൽപ്പറ്റ : മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 851 കിലോ നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകളും കപ്പുകളും, സ്‌റ്റൈറോ ഫോം പ്ലേറ്റ്, നോണ്‍ വൂവണ്‍ ബാഗ്, പ്ലാസ്റ്റിക്ക് സ്ട്രോ, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ ഇലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മേപ്പാടി, എടവക പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 
നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനും പിഴ ചുമത്തുന്നതിനും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *