June 7, 2026

കെ.പി നാസർ അനുസ്മരണ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു

0
IMG-20221015-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മുസ്ലിം ലീഗ് നേതാവും മാനന്തവാടിയിലെ മത, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന കെ.പി നാസർ ( ശക്തി നാസർ ) സാഹിബിന്റെ അനുസ്മരണ, പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യവും പ്രകടന പരതയില്ലാത്ത ജീവകാരുണ്യ പ്രവർത്തകനും മർച്ചന്റ്സ് അസോസിയേഷനിലെ പ്രശ്ന പരിഹാരകനുമായിരുന്നു അദ്ധേഹം എന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ പറഞ്ഞു. കബീർ മാനന്തവാടി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.വി.എസ് മൂസ അധ്യക്ഷത വഹിച്ചു. എസ് ടി യൂ സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, അഡ്വ. റഷീദ് പടയൻ, ഹാരിസ് കാട്ടിക്കുളം, ഷിഹാബ് മലബാർ, ഷബീർ സൂഫി എന്നിവർ സംസാരിച്ചു. പ്രാർത്ഥന സദസ്സിന് സമദ് ദാരിമി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *