സാഹിത്യവേദി ഉദ്ഘാടനം ചെയ്തു

പെരിക്കല്ലൂർ: ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളിലെ കലാ സാഹിത്യവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സാഹിത്യ വേദി രൂപീകരിച്ചു. കഥാ- കവിതാ ചർച്ച, സാഹിത്യ സംവാദങ്ങൾ, എഴുത്തുകാരുമായി അഭിമുഖം, രചനാ മത്സരങ്ങൾ,സാഹിത്യ ക്യാമ്പുകൾ എന്നിവയാണ് സാഹിത്യ വേദിയുടെ പ്രധാന പ്രവർത്തനങ്ങൾ . സാഹിത്യവേദിയുടെ ഉദ്ഘാടനം
പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ കെ എസ് പ്രേമൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽകറ്റിച്ചിറ, പ്രസിപ്പാൾ ടി.എം. ബിജു, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജയദാസൻ യു എസ്, കുമാരൻ സി സി, ഷാന്റി. ഇ.കെ, കൃഷ്ണപ്രിയ പി.ജി, എമിൽഡ മേരി ഷിബു, എന്നിവർ സംസാരിച്ചു.



Leave a Reply