March 29, 2024

ലഹരി മുക്ത കേരളം; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

0
Img 20221018 Wa00762.jpg
കൽപ്പറ്റ : ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കളക്ടറേറ്റ് പരിസരം, കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഫ്ലാഷ് മോബ് നടന്നു. സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്സ് അംഗങ്ങളും പൂമല സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഫ്ലാഷ്മോബ് അവതരി പ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *