മെഡിക്കല്‍ കോളേജ് സത്യാഗ്രഹം ഒന്‍പതാം ദിവസം

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹ സമരം ഒന്‍പതാം ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവനയായി നല്‍കിയ മടക്കിമല ഭൂമിയില്‍ ഏറ്റവും പെട്ടെന്ന് മെഡിക്കല്‍ കോളേജ് കെട്ടിടം നിര്‍മിക്കണമെന്ന് ഹൈദ്രോസ് ആവശ്യപ്പെട്ടു.ജോര്‍ജ് പുല്‍പ്പാറ അധ്യക്ഷത വഹിച്ചു.വി പി അബ്ദുല്‍ ഷുക്കൂര്‍, അഡ്വ:എന്‍ . ഗോപാലകൃഷ്ണന്‍, സൈതലവി സ്വലാനി,എ .വി. രാജേന്ദ്രപ്രസാദ്,കെ. ജി. ബാബു , അബ്ദുറഹിമാന്‍ എടത്തില്‍ ,കെ. കബീര്‍,എം. ബഷീര്‍,റ്റി. യു. സഫീര്‍,അഷറഫ് പുലാടന്‍, അബ്ദുല്‍ ഖാദര്‍ മടക്കിമല.അഡ്വക്കേറ്റ് എം.ഡി. വെങ്കിടസുബ്രഹ്മണ്യന്‍, ഹുസൈന്‍ മൗലവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വൈഷ്ണവസമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും, എസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടന്നു.ഏകതാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി. ലക്ഷ്മണന്‍ മാസ്റ്റര്‍, വിനോദ് ഗോപാലന്‍, രമേഷ് മേത്തല, ഐ. ബി. മൃണാളിനി, കെ. കെ. ദാമോദരന്‍ എന്നിവരാണ് ഇന്ന് സത്യാഗ്രഹം ഇരുന്നത്.നാളെ കല്‍പ്പറ്റ ടൗണിലാണ് രാപ്പകല്‍ സമരം നടക്കുന്നത്. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ രാത്രി 10 മണി വരെയാണ് സമരം.



Leave a Reply