April 20, 2024

കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാതെ മത്സര ഇനങ്ങളില്‍ കുറവു വരുത്തരുത്: കെ പി എസ് ടി എ

0
Img 20221026 184606.jpg

കല്‍പ്പറ്റ: സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാതെ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന മത്സരയിനങ്ങളില്‍ കുറവു വരുത്തരുതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) വയനാട് റവന്യൂ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. സംസ്‌കൃതോത്സവത്തിലും, അറബിക് കലോത്സവത്തിലും നിശ്ചിതയിനത്തില്‍ മത്സരിക്കുന്ന  കുട്ടികള്‍ക്ക് ജനറല്‍ വിഭാഗത്തിലും സാധാരണ പോലെ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഭാഷാ  മത്സരങ്ങള്‍ക്കും ജനറല്‍ കലോത്സവത്തിനും കൂടി അഞ്ച് വ്യക്തിഗതയിനത്തിലും  രണ്ട് ഗ്രൂപ്പിനങ്ങളിലും മാത്രം മത്സരിക്കാവൂ എന്ന നിബന്ധന മൂലം ഭൂരിഭാഗം കുട്ടികളും സംസ്‌കൃത, അറബി  കലോത്സവത്തിൽ നിന്നും വിട്ടു നില്‍ക്കുകയും തന്‍മൂലം വര്‍ണാഭമായി നടന്നു വരുന്ന ഈ മേളകള്‍ അപ്രസക്തമായി മാറുന്ന സ്ഥിതി സംജാതമാകുകയും ചെയ്യും.
സ്‌കൂള്‍ കലോത്സവ മാനുവലില്‍ കുട്ടികള്‍ക്ക് മത്സര യിനത്തില്‍ നല്‍കുന്ന ഇളവ് വെറുമൊരു സര്‍ക്കുലറിലൂടെ റദ്ദ് ചെയ്യുന്ന നടപടി അങ്ങേയറ്റം അപലപനീയവും, പ്രതിഷേധാര്‍ഹവുമാണ്.സമീപകാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ അരങ്ങേറുന്ന പ്രതിലോമകരമായ ഉത്തരവുകളുടെ തുടര്‍ച്ചയാണ്. ഇത്തരം നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനും  യോഗം തീരുമാനിച്ചു.
       ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. പി. എസ്. ഗിരീഷ് കുമാര്‍ ,എം.എം.ഉലഹന്നാന്‍, ടി.എന്‍ സജിന്‍, ടി.എം.അനൂപ്, ആല്‍ഫ്രഡ് ഫ്രെഡി, ബിജു മാത്യു, എം.വി.ബിനു, ജോണ്‍സണ്‍ ഡിസില്‍വ, കെ.എസ് മനോജ് കുമാര്‍, സി.കെ.സേതു എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *