ചാൻസലർ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

മാനന്തവാടി: കീഴടങ്ങില്ല കലാശാലകൾ കീഴടങ്ങില്ല കേരളം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് ചാൻസലർ അക്കാദമിക് ഫാസിസത്തെ ചെറുക്കുക””സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ചാൻസിലറെ നീക്കം ചെയുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിദ്യാർത്ഥി കൂട്ടായ്മ ,
തോണിച്ചാലിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രണവ് പി സി, ജില്ലാ ജോയിന്റ് സെക്രട്ടറി സ്റ്റാലിൻ ജോസ്, വൈസ് പ്രസിഡന്റ് അപർണ ഗൗരി, സെക്രട്ടറിയേറ്റ് അംഗം നിധിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കേരളത്തിന്റെ അക്കാദമിക് സമൂഹത്തെയും സർവകലാശാലകളെയും വെല്ലുവിളിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയപ്രേരിതമായ നീക്കത്തെ എന്ത് വിലകൊടുത്തും കേരളത്തിലെ വിദ്യാർത്ഥികൾ ചെറുക്കും. ആർ.എസ്.എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാനുള്ള ഗവർണറുടെ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒമ്പത് സർവകലാശാല വി.സി.മാരോട് രാജിവെക്കാനുള്ള ഗവർണറുടെ നിർദേശം. ഗവർണറുടെ ഭരണഘടനാവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് ആവില്ല. ഇതിനു എതിരെ കേരളത്തിലെ മുഴുവൻ എസ്. എഫ്. ഐ. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.



Leave a Reply