April 20, 2024

എല്ലാവര്‍ക്കും രേഖകള്‍; അമ്പലവയലില്‍ എ.ബി.സി.ഡി ക്യാമ്പിന് തുടക്കമായി

0
Img 20221027 182915.jpg
 അമ്പലവയൽ : അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് തുടക്കമായി. സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ നടന്ന ക്യാമ്പ് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ എ.ബി.സി.ഡി ക്യാമ്പിന്റെ ഏകോപന ചുമതല വഹിക്കുന്ന സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ക്യാമ്പ് സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി. മിഷന്‍, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടത്തുന്നത്.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുന്നത്. ക്യാമ്പില്‍ അക്ഷയയുടെ 38 കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ രേഖകളുടെ തെറ്റ്തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. കെ. ദേവകി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സീതാ വിജയന്‍, അമ്പിളി സുധി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീഷ് ബി നായര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ബാബു, അമ്പലവയല്‍ ഗ്രാമപഞ്ചയത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ബി. സെനു, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ഗ്ലാഡിസ് സ്‌കറിയ, സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ ജി. പ്രമോദ്, കെ.എസ്.ഐ.ടി.എം ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, എ.എസ്. വിജയ, പി.കെ സത്താര്‍, എന്‍.സി. കൃഷ്ണകുമാര്‍, വി.വി രാജന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് എ.സ്  സ്മിജിത്ത് ഫ്‌ളക്ച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *