വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ. സൗജന്യ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ , മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉൾപ്പെടെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വയനാട്, കാസർഗോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർക്കും.
പ്രത്യേക ഹെൽത്ത് ക്ലസ്റ്ററുകൾ: ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും. എസ്.എം.എ. അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും, ഇൻസുലിൻ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും





Leave a Reply