കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

കൽപ്പറ്റ: ഒക്ടോബർ 27 എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനമായി ആചരിച്ചു. 1974 ഒക്ടോബർ 27-ന് എറണാകുളം ഹിന്ദി പ്രചാര സഭാഹാളിൽ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ സംഘടന രൂപം കൊണ്ടതിൻ്റെ വാർഷികമാണ് സ്ഥാപക ദിനമായി ആചരിക്കുന്നത്.
സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് സമുച്ചയങ്ങളിലും പതാക ഉയർത്തി. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് പതാക ഉയർത്തി നിർവഹിച്ചു.
ഷാജി കെ.ടി, ഷിബു എൻ.ജെ, ബെന്നി ഇ.എസ്, ഷിബു സി.ജി, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, അഗസ്റ്റിൻ എൻ.വി, ബൈജു എം.എ, ജയൻ ഇ.വി, പരമേശ്വരൻ ടി, റഫീഖ് സി.എച്ച്, ബി.സുനിൽകുമാർ, അഷറഫ്ഖാൻ പി.എച്ച്, അബ്ദുൾ ഗഫൂർ, അച്ചാമ്മ പി.ഡി, ബിജു ജോസഫ്, ധന്യ വി, രഞ്ജൻ, ബേബി പേടപ്പാട് തുടങ്ങിയവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി



Leave a Reply