August 8, 2026

കല്‍പ്പറ്റ നഗരസഭ കേരളോല്‍സവത്തിന് തുടക്കമായി

0
IMG-20221126-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ കേരളോല്‍സവത്തിന് തുടക്കമായി. അഞ്ച് ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന കലാ കായിക മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മല്‍സരങ്ങള്‍ ആരംഭിച്ചു.നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ കൗണ്‍സിലര്‍മാരായ സുഭാഷ് പി.കെ., ടി. മണി, നഗരസഭാ ഉദ്യോഗസ്ഥന്‍ കെ.ജോബിച്ചന്‍ , കായിക മേളാ കണ്‍വീനര്‍ സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *