August 7, 2026

വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച 21 ലിറ്റർ മദ്യം പിടികൂടി

0
IMG-20221126-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി വാകേരി മൂടക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ലിറ്റർ വിദേശമദ്യം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വാകേരി മൂടകൊല്ലി കാരക്കാട് വീട്ടിൽ ഷൺമുഖദാസ് ( 61) എന്നയാളെ അറസ്റ്റ് ചെയ്തു. മുൻ അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രിവന്റീവ് ഓഫിസർ വി. എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർ മനോജ് കുമാർ.പി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി. ആർ, രാജീവൻ കെ. വി, ദിനീഷ് എം.എസ്, അനൂപ് കുമാർ. കെ, സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന ടി.ജി എന്നിവരും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *