April 26, 2024

അമയ എം. കൃഷ്ണക്കിത് നേട്ടങ്ങളുടെ വിജയഗാഥ.

0
Img 20221127 Wa00182.jpg
കൽപ്പറ്റ :വൈത്തിരി സബ് ജില്ല കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളായ മോഹിനിയാട്ടത്തിലും, ഭരതനാട്യത്തിലും, നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും അമയ നേടി.കൽപ്പറ്റ എൻ. എസ്. എ സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ സയൻസ് ഗ്രൂപ്പ്‌ വിദ്യാർത്ഥിനിയാണ് അമയ. ഭരതനാട്യത്തിൽ മനോജ് മാനന്തവാടിയും, നാടോടി നൃത്തത്തിൽ ചെറുപ്പം മുതൽ മാതാപിതാക്കളുടെ പരിശീലനം നേടിയാണ് വന്നിരുന്നത് എങ്കിലും ഇപ്പോൾ റീജ പപ്പൻ മീനങ്ങാടിയും, മോഹിനിയാട്ടത്തിൽ പ്രമോദ് ദാസ് പാലക്കാടു മാണ് അമയയുടെ നൃത്താധ്യാപകർ. 

സാമ്പത്തികമായി കുറെയേറെ പരാതീ നതകളുള്ള കുടുംബത്തിന് അമയയുടെ നൃത്ത ചിലവുകൾ താങ്ങാവുനതിലും  അപ്പുറമായിരുന്നുവെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മകളുടെ നൃത്തത്തിലുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്  ഉപജില്ലാ മത്സരത്തിനു കടം വാങ്ങി യാണ് മത്സര വേദിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ പങ്കു വെക്കുന്നത് .
കഷ്ടപ്പാടിന് നടുവിൽ നിന്നും മത്സരിച്ച എല്ലാ ഇന്നത്തി ലും നൂറുമേനി വിജയം വരിച്ചത് കുടുംബാ ഗങ്ങൾ ഏറെ സന്തോഷം പങ്കിടുമ്പോൾ, കൽപ്പറ്റ എമിലി പ്രദേശ വാസി കളും അമയയ്ക്കൊപ്പം ചേർന്നാഘോഷിക്കുന്നു .
ശാസ്ത്രീയ നൃത്തത്തിൽ ഗോത്ര വിഭാഗത്തിൽ നിന്നുള്ള അമയ നിരവധി നേട്ടങ്ങൾ കൊയ്യുമ്പോളും ട്രൈബൽ വകുപ്പിന്റെ ഒരു സഹായവും ലഭിക്കുന്നില്ല എന്നും, അടുത്ത മത്സരങ്ങൾക്ക് ഒരു സ്പോൺസറെ തേടുകയാണ് ഈ മാതാപിതാക്കൾ.
നർത്തകരായ മലക്കോട്ടൂർ ഉണ്ണികൃഷ്ണന്റെ യും, ശ്രീജയുടെയും മകളാണ് അമയ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *