March 29, 2024

പോക്സോ കേസ്സ് അതിജീവിതക്കുണ്ടായ അവഗണന; യൂത്ത് കോൺഗ്രസ്സ് മാർച്ചും ധർണ്ണയും നടത്തി

0
Img 20221130 093638.jpg
മാനന്തവാടി: യൂത്ത് കോൺഗ്രസ്സ്
വയനാട് മെഡിക്കൽ കോളേജിൽ അതിജീവിതയോട് അവഗണന പ്രതിഷേധം ശക്തമാകുന്നു.  യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴചകകം നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. നടപടിയില്ലെങ്കിൽ തുടർ സമരമെന്നും യൂത്ത് കോൺഗ്രസ് നേതാകൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച മൂന്ന് അതിജീവിതകളോട് ആശുപത്രി അധികതരുടെ ഭാഗത്തു നിന്നുണ്ടായ അവഗണനയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. സമരം ഡി.സി.സി. ജനറൽ സെക്രട്ടറി എ.എം.നിശാന്ത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നിശിത വിമർശനമാണ് നിഷാന്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ബൈജു പുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, സി.എച്ച് സുഹൈൽ, മണ്ഡലം ഭാരവാഹികളായ ഷംസീർ അരണപ്പാറ, വിനീഷ് പനമരം, സുശോഭ് ചെറുകമ്പം, ജിതിൻ കൊയിലേരി, വിനു എടവക, ശ്രീജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വിഷയം അന്വേഷിച്ച് വ്യാഴാഴ്ചകകം നടപടി എടുക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *