April 26, 2026

ലഹരിക്കെതിരെ ഡിവൈഎഫ്ഐ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു

0
IMG_20221130_094325.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ലഹരി ആവാം
കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ക്യാമ്പയിനിൽ പങ്ക് ചേർന്ന് 
ഡിവൈഎഫ്ഐ മേഖലാ കേന്ദ്രങ്ങളിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ തല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു.
വെള്ളമുണ്ട ഹൈസ്കൂൾ കായിക അധ്യാപിക ആലീസ് ടീച്ചർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് കെ ഇസ്മായീൽ, മേഖലാ സെക്രട്ടറി കെ അഷ്റഫ്, മേഖലാ  പ്രസിഡണ്ട് സിജോ ജോസ്, ജുബൈരിയത്ത്, ഗോകുൽ, അസ്ജൽ, സുജിത്, ഷുഹൈബ്, ശ്യാം, ഷിംന, ജിഷ്ണു, ഹംജിത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *