April 19, 2024

വിദ്യാവാഹിനി പദ്ധതി വിഹിതം കൈമാറി

0
Img 20221130 Wa00162.jpg
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 10 ലക്ഷം രൂപ കൈമാറി. ഗോത്രമേഖലകളിലെ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ച് അവരെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് വിദ്യാവാഹിനി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വിഹിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജു, അംഗങ്ങളായ പി. ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ബി.എം വിമല, സല്‍മാ മൊയിന്‍, വി. ബാലന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജോസ് കൈനിക്കുന്നേല്‍, റോസമ്മ ബേബി, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അയ്യപ്പന്‍, ഗ്രാമ പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *