June 6, 2026

മാനന്തവാടിയിൽ വെൽനെസ്സ് സെൻ്ററുകൾ വരും

0
IMG_20221203_092335.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: പയ്യമ്പള്ളിയിലും പിലാക്കാവ് അടിവാരത്തും ഹെല്‍ത്ത് വെല്‍നെസ് സെന്റര്‍ തുടങ്ങാന്‍ നഗരസഭ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലേഖ രാജീവര്‍, പാത്തുമ്മ, പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, പി.വി. ജോര്‍ജ്, വി.യു. ജോയി, പി.എം. ബെന്നി, മാര്‍ഗരറ്റ് തോമസ്, ഷീജ മോബി, ലൈല സജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ്അറിയിച്ചു. വെല്‍നെസ് സെന്റര്‍ തുടങ്ങുന്നതിനു മുന്നോടിയായി അഞ്ചിനു വൈകുന്നേരം നാലിനു പയ്യമ്പള്ളി പാരിഷ് ഹാളിലും ആറിനു വൈകുന്നേരം നാലിനു പിലാക്കാവ് ശിശുമന്ദിരത്തിലും സ്വാഗതസംഘം രൂപീകരണ യോഗം ചേരും. കുറുക്കന്‍മൂല പിഎച്ച്‌സിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *