April 26, 2024

ക്യാൻസർ രോഗികൾക്ക് മുടി നൽകി മാതൃകയായി സ്റ്റെഫാനോസും ആഷ്മിയും

0
Img 20221203 115322.jpg
പുൽപ്പള്ളി : സെന്റ് ജോർജ് സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ സ്റ്റെഫാനോസും സഹോദരി, വിജയാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായ ആഷ്മിയും  തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്ക് നൽകി മാതൃകയായി.കോവിഡ് കാലത്ത്  രസത്തിനു വേണ്ടി സ്റ്റെഫാനോസ് ചേച്ചിയോടൊപ്പം മുടി നീട്ടി വളർത്തുവാൻ തുടങ്ങിയത്. ഇവരുടെ സഹോദരനായ ആഷ്ബിൻ ബാബുവും  പ്രോത്സാഹനമായി കൂടെ നിന്നു.
സ്റ്റെഫാനോസിന്റെ നീണ്ട വളർന്ന മുടി എല്ലാവരിലും കൗതുകമുണർത്തിയിരുന്നു. സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി രണ്ടാളും മുടി നൽകുകയാണുണ്ടായത്. വിജയാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സതീദേവിയും, സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് തേവലത്തി നുമൊപ്പം ഇവരുടെ ഈ സൽ കർമ്മത്തിൽ അദ്ധ്യാപകരും, കൂട്ടുകാരും ഒപ്പം ചേർന്ന് ആഹ്ലാദം പങ്കുവെക്കുന്നു. പുൽപ്പള്ളി ചെരക്കാ കുടിയിൽ  ബാബു – ആശ ദമ്പതികളുടെ മക്കളാണ് ഇവർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *