March 29, 2024

സംസ്ഥാന ഇ-ഗവേണന്‍സ് പുരസ്കാരം: കേരള പോലീസിന് മികച്ച നേട്ടം

0
Img 20221203 181735.jpg
തിരുവനന്തപുരം : പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പോലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ്  വിഭാഗത്തില്‍ (2018) ഒന്നാം സ്ഥാനം കേരള പോലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിനു ലഭിച്ചു. ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ (2018) പോലീസ് സൈബര്‍ ഡോമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.  2019-20, 2020-21 വര്‍ഷങ്ങളില്‍ എം.ഗവേണന്‍സിന് ഒന്നാം സ്ഥാനം, മികച്ച വെബ്സൈറ്റിന് രണ്ടാം സ്ഥാനം എന്നിവ മറ്റ് സ്ഥാപനങ്ങളുമായി പങ്കിട്ടു. സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കേരള പോലീസ് നേടി.
ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, എസ്.പി ഡോ.ദിവ്യ.വി ഗോപിനാഥ്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരും സംഘവും അവാര്‍ഡ് സ്വീകരിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എച്ച്.വെങ്കടേശ്,  അനൂപ് കുരുവിള ജോണ്‍, എസ്.പി ഡോ.അരവിന്ദ് സുകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *