April 26, 2024

എസ്‌.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണം സി.പി.ഐ.(എം. )

0
Img 20221203 180514.jpg
 മേപ്പാടി : മയക്കുമരുന്ന് മാഫിയക്കൊപ്പം ചേർന്ന്‌ മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ എസ്‌എഫ്‌ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരെ എസ്‌എഫ്‌ഐ സ്വീകരിച്ച കർശന നിലപാടാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.
മുപ്പതിലതികം വരുന്ന സംഘമാണ്‌ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണാ ഗൗരിയെ  പെൺകുട്ടിയെന്ന പരിഗണനപോലും നൽകാതെ മൃഗീയമായി മർദിച്ചത്‌. വളഞ്ഞിട്ട്‌ മർദിക്കുകയായിരുന്നു. ക്യാമ്പസിൽ അരാജകത്വം പ്രോത്സാഹിപ്പിച്ച്, മയക്കുമരുന്ന് ഗ്യാങ്ങിനെ മുൻനിർത്തിയാണ് യുഡിഎസ്എഫ് തെഞ്ഞെടുപ്പിനെ നേരിട്ടത്.  ഇവർക്ക് പിന്തുണ നൽകുകയാണ് മേപ്പാടിയിലെ മുസ്ലിം ലീഗും കോൺഗ്രസും.
കലാലയങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുന്ന വലതുപക്ഷ  മുതലെടുപ്പ് രാഷ്ട്രീയം അപകടകരമാണ്. വിദ്യാർഥി നേതാവിനെ വധിക്കാൻ ശ്രമിച്ചതിനൊപ്പം യുഡിഎസ്‌എഫ്‌ മയക്കുമരുന്ന്‌ സംഘം പൊലീസിനെ മർദിക്കുകയും കോളേജ് ബസ് തകർക്കുകയും ചെയ്‌തു. ഇവരെ നിയമത്തിന്‌ മുമ്പിൽകൊണ്ടുവരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *