April 18, 2024

ബാലസഭ ഫുട്ബോൾ ടൂർണ്ണമെൻ്റ്; മീനങ്ങാടി ചാമ്പ്യന്മാർ

0
Img 20221205 Wa00092.jpg
മീനങ്ങാടി : ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലസഭ കുട്ടികൾക്കായി നടത്തിയ ജില്ലാതല ഫുട്ബോൾ ടൂർണമെൻ്റിൽ മീനങ്ങാടി സി.ഡി.എസ് ചാമ്പ്യന്മാരായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുട്ടിൽ സി.ഡി.എസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പനമരം കരിമ്പുമ്മൽ സ്റ്റേഡിയത്തിലും മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ 25 ബാലസഭകൾ മത്സരിച്ചു. കുട്ടികളുടെ കായിക താൽപര്യത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരി ഉൾപ്പടെയുള്ള അനാരോഗ്യ പ്രവണതകളിൽ നിന്നും പുതിയ തലമുറയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം കൂടെ ജില്ലാ മിഷൻ നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്. മീനങ്ങാടി ടീമിലെ വി.വി. കൗഷിക് എട്ട് ഗോളുകൾ നേടി ടൂർണമെൻ്റിലെ ടോപ് സ്കോററായപ്പോൾ മികച്ച താരമായി മുട്ടിൽ ടീമിലെ ജോയൽ എം ഷാജി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്റ്റോപ്പർ ബാക്കായി അഭിൻ ദിലീപ്, ഗോൾ കീപ്പറായി മുട്ടിലിലെ വി.എൽ ഷിധിനിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ഭാഗമായി ''കായികമാകട്ടെ ലഹരി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മീനങ്ങാടി, ബത്തേരി സി.ഡി.എസിലെ കുടുംബശ്രീയുടെ ബാലസഭ ടീമിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളുടെ പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. പ്രദർശന മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് മീനങ്ങാടി സി.ഡി.എസ് ചാമ്പ്യൻമാരായി. സമാപന സമ്മേളനത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർ പി.വി. വേണുഗോപാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് മിഷൻ കോഡിനേറ്റർ പി. വാസുപ്രദീപ് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീകല ദിനേശ് ബാബു, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.ജെ ബിജോയ്, വി. ജയേഷ് , സുകന്യ ഐസക്, ശ്രുതി രാജൻ, കെ.എസ് വിഷ്ണു, ഫിറോസ് ബാബു, പി.കെ സബീർ സിഗാൾ തോമസ്, സി.ഡി.എസ് അക്കൗണ്ടൻ്റ് ജോഷി മാത്യു തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങൾ ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറി വി.കെ. ഹബീബ്, ടി.എസ് സുജിത്, എൻ.എസ് ഇമേഷ്, കെ.വി ശ്രീനാഥ് തുടങ്ങിയവർ നിയന്ത്രിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *