June 7, 2026

സംസ്ഥാന സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

0
IMG-20221209-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മന്ത്രി . പി. എ. മുഹമ്മദ്‌ റിയാസിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്.
മന്ത്രി അഹമ്മദ് ദേവർകോവിലും കോഴിക്കോട് ജില്ലയിലെ എം എൽ എമാരും ചടങ്ങിൽ പങ്കെടുത്തു.
മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്‌കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. ആയതിൽ നിന്ന് 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *