March 29, 2024

കെ. സി. വൈ. എം മരകാവ് യൂണിറ്റ് അതിജീവന സന്ദേശം നൽകി 125 ക്രിസ്തുമസ് സാന്താക്ലോസുകളുടെ റാലി നടത്തി

0
Img 20221223 Wa00702.jpg
പുൽപ്പള്ളി : പുൽപ്പള്ളി ടൗണിൽ 125- ക്രിസ്തുമസ് പാപ്പമാർ അണി നിരന്ന് അതിജീവന സന്ദേശത്തോട് കൂടി ക്രിസ്തുമസ് ആഘോഷം നടത്തി.

കെ. സി. വൈ. എം മരകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വർണ്ണ ശഭളമായ ക്രിസ്തുമസ് ആഘോഷം നടത്തിയത്.
പുൽപ്പള്ളി ടൗണിൽ നടന്ന ക്രിസ്മസ് പപ്പാ റാലിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ, ബഫർ സോൺ സംബന്ധിച്ചുള്ള ഉപഗ്രഹ സർവ്വേ പൂർണ്ണമായും തള്ളികളഞ്ഞ്, വനാതിർത്തി സീറോ പോയിന്റിൽ നില നിർത്തുക.
സ്കൂൾ – കോളേജ് ക്യാമ്പസുകളെ യും, ഭാവി തലമുറയെയും, തകർക്കുന്ന ലഹരിയെന്ന മാരക വിപത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ ഗവൺമെന്റും, ഉദ്യോഗസ്ഥരും സുതാര്യമായ നടപ ടി കൈക്കൊള്ളുക.കാർഷികവൃത്തിയെ ഇല്ലാതാക്കുന്ന വന്യമൃഗ ശല്യത്തിൽ നിന്ന് കർഷക സമൂഹത്തെ രക്ഷിക്കുക എന്നിവയായിരുന്നു അതിജീവന ക്രിസ്മസ് പപ്പാ റാലിയുടെ സന്ദേശങ്ങൾ.
പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി. എസ് ദിലീപ് കുമാർ ക്രിസ്തുമസ് റാലി ഉദ്ഘാടനം  ചെയ്തു.
ഫാ : ജെയിംസ് പുത്തൻ പറമ്പിൽ (വികാരി സെന്റ് : തോമസ് ചർച്ച് മരകാവ് ) അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
ബാബു നമ്പുടാകം സ്വാഗതം ആശംസിച്ചു.സമാപന സന്ദേശം ഫാ :ജോർജ് മൈലാടൂർ ( വികാരി,സേക്രട്ട് ഹാർട്ട് ചർച്ച് പുൽപ്പള്ളി ) നൽകി .
ക്രിസ്മസ് റാലി ആശംസകൾ മെമ്പർ : ഡോ : ജോമറ്റ് കോത വഴിക്കൽ, മെമ്പർ : ജോഷി ചാരുവേലിയിലും നടത്തി .ക്രിസ്തുമസ് റാലിക്ക് മര കാവ് ഇടവക കൈക്കാരൻമാരായ തോമസ് കടുവനാൽ, വിൽസൺ, റോബർട്ട് കാട്ടാംകോട്ടിൽ, സെന്റ് : തോമസ് സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ : ഷാജി പനച്ചിക്കൽ, മിഥുൻ പുറ്റനാൽ എന്നിവർ നേതൃത്വം നൽകി.
അതിജീവന സന്ദേശത്തോടെ 125- ക്രിസ്മസ് പപ്പമാർ പങ്കെടുത്ത റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജാതി മത ഭേദമെന്യേ അനേകമാളുകൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *