June 6, 2026

സ്നേഹതീരം നക്ഷത്ര രാവ്

0
IMG-20221224-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :മണിച്ചിറ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 'നക്ഷത്ര രാവ്' എന്ന പേരിൽ ക്രിസ്മസ് ആഘോഷം നടത്തി. അസോസിയേഷൻ അംഗമായ ഡോ: സനോജിന്റെ സ്ഥാപന മുറ്റത്ത് നടന്ന പരിപാടിക്ക് സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് കെ.എം ഷബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് റമ്പാൻ ക്രിസ്തുമസ് സന്ദേശം നൽകി. മണിച്ചിറ റസി.അസോസിയേഷൻ പ്രസിഡന്റ് എൻ കെ ശശി, അന്നക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം. എം മുരളീധരൻ നന്ദി പറഞ്ഞു. കരോൾ ഗാനങ്ങൾക്കും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കേക്ക് മുറിച്ച് മധുര വിതരണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *