June 27, 2026

ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20230104-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇ-ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരന്‍, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, എ.ഇ.ഒ എം.എം ഗണേഷ്, വി. അനില്‍കുമാര്‍, പി.എ ഹരികൃഷ്ണന്‍, ബി.പി.ഒ അനില്‍കുമാര്‍, എച്ച്.എം പ്രതിനിധി ഫ്രാന്‍സിസ് സേവ്യര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ. മനോജ്, സീനിയര്‍ സൂപ്രണ്ട് എം.എന്‍ ശ്രീലന്‍, കെ.വി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *