March 28, 2024

ജൈനാവേശം ജനസാഗരമായി

0
Img 20230109 Wa00302.jpg
             

കല്‍പറ്റ: ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഭാരതത്തിലെ ഏറ്റവും ചെറിയ മതന്യൂനപക്ഷമായ ജൈനരുടെ പുണ്യ ഭൂമി യും തീര്‍ത്ഥാടന കേന്ദ്രവുമായ സമ്മേദ് ശിഖര്‍ജിയെ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചതിന് എതിരെ വയനാട് ജൈന്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലി കളക്ട്രേറ്റില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാട കയിലെ മൂഡ ഭിദ്രി മഠാധിപതി സ്വസ്തി ചാരു കീര്‍ത്തി ഭട്ടാരക മഹാ സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ഉത്തരവ് തത്വത്തില്‍ നിര്‍ത്തി വെക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ പൂര്‍ണ്ണരൂപത്തില്‍ നിര്‍ത്തി വെക്കുന്നതുവരെ പ്രക്ഷോഭം തുടരുവാന്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ സമാജം പ്രസിഡന്റ് സി.വി. നേമി രാജന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതം പത്മ വിജയകുമാര്‍ പറഞ്ഞു. പ്രവീണ്‍ ചന്ദ് ജൈന്‍, സുരേഖ ബാബു, മനോഹരി ജിനേഷ് , എന്‍. എസ് . വീര പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാജം സെക്രട്ടറി എം.ബി .വിജയരാജന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *