April 27, 2026

വാളാട് പുതുശേരിയിൽ കടുവ എത്തിയതിൽ ദുരൂഹതയെന്ന് നാട്ടുകാർ

0
IMG_20230112_165451.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജനവാസ കേന്ദ്രമായ വാളാട്ട് പുതുശേരിയിൽ കടുവ എത്തിയതിൽ ദുരൂഹതയെന്ന് നാട്ടുകാർ .പ്രദേശത്ത് ഇന്ന് രാവിലെ കർഷകൻ്റെ നേരെ കടുവ ആക്രമണമുണ്ടായി.
 വനമേഖലയില്ലാത്ത സ്ഥലത്ത് കടുവ എത്തിയതിൽ ദുരുഹതയെന്ന് നാട്ടുകാർ.കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പള്ളിപ്പുറത്ത് സാലു എന്ന തോമസ് മരിച്ചതോടെ പ്രദേശത്ത് സംഘർഷം .സാലുവിനെ
കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് ജനങ്ങൾ തമ്പടിച്ചിരിക്കുകയാണ്. കടുവയെ മയക്ക് വെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മയക്ക് വെടി വെക്കാൻ ഉത്തരവായിട്ടുണ്ട്. അതേ സമയം കടുവയെ കണ്ടത്തുവാനുള്ള ശ്രമം   ദുഷ്ക്കരമാണ്. കടുവ ഏത് ഭാഗത്തേക്ക് നീങ്ങിയതെന്ന് കണ്ടത്താനായില്ലെങ്കിലും വനം വകുപ്പ് പരിശോധന തുടങ്ങി. വടക്കെ വയനാട് ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ വൻ വനപാലക സംഘം ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഒരു വ ന്യജീവി പോലും ഇതുവരെ പ്രദേശത്ത് എത്തിയിട്ടില്ല. അതേ സമയം രാവിലെ കടുവ അക്രമണമുണ്ടായിട്ടും ഉദ്യോഗസ്ഥ തലത്തിൽ പിന്നീട് അനാസ്ഥയുണ്ടായതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *