March 29, 2024

കടുവ ആക്രമണം : ഉത്തരവാദിത്വം വനം വകുപ്പ് ഏറ്റെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി

0
Img 20230113 Wa00222.jpg
കൽപ്പറ്റ : കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട തോമസിൻ്റെ മരണം ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം.

 വയനാട്ടിലെ കർഷകനെ സ്വന്തം കൃഷിയിടത്തിൽ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ
ധാർമ്മീക ഉത്തരവാദിത്വം ഏറ്റെടുത്തു വനം വകുപ്പ് മന്ത്രി രാജിവെച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കെ.പി.സി.സി
ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.മലയോരത്തെ മനുഷ്യരുടെ കഷ്ടപ്പാടുകൾ മന്ത്രിയ്ക്ക് മനസിലാവുന്നില്ല 
സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ വനം മന്ത്രിയ്ക്ക് കഴിയുന്നില്ല. വനം വകുപ്പ് ജീവനക്കാരുടെ കൈയ്യിലെ കളിപ്പാവയാണ് വകുപ്പ് മന്ത്രി .
ഇങ്ങിനെയൊരു മന്ത്രി മലയോര ജനതയുടെ അന്തകനാവുകയാണെന്നതാണ് വർത്തമാന കാലത്ത് മലയോര ജനത നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
വന്യമൃഗ ശല്യം കൊണ്ട് മരണ ഭയത്തിലാണ് വയനാട്.
കുഞ്ഞുങ്ങളെ മനസമാധാനത്തോടെ സ്കൂളുകളിൽ വിടാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല.
ക്ഷീര കർഷകർക്ക് രാവിലെ തൊഴുത്തിൽ ധൈര്യപ്പെട്ട് പോകാൻ കഴിയുന്നില്ല.എന്തിനേറെ രാവിലെ മുറ്റത്തിറങ്ങി വർത്തമാന പത്രം പോലും എടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ വയനാട്ടിലുള്ളത്.
രക്തം വിയർപ്പാക്കി നേടിയെടുത്ത ജീവനോപാധികളും, കൃഷികളും കണ്ണടച്ചതുറക്കുമ്പോഴേയ്ക്കും വന്യ മൃഗങ്ങൾ നശിപ്പിക്കുന്ന സാഹചര്യവും.
ദുരിതം പേറി ജീവിയിക്കുന്ന കർഷക ജനത നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു.
കർഷകരെ ഒരു വിധത്തിലും സഹായിക്കുന്നില്ലന്ന് മാത്രവുമല്ല അവരെ കൃഷിയിടങ്ങളിൽ നിന്നും.
കിടപ്പാടങ്ങളിൽ നിന്നും ആട്ടിപ്പായിക്കാനുള്ള ഗൂഢനീക്കങ്ങൾക്ക് വകുപ്പ് മന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് വയനാടൻ കർഷക ജനത നിസ്സഹായരായി നോക്കി നില്ക്കുന്ന ഗതികേടാണ് ജില്ലയിലുള്ളത്.
മനുഷ്യന്റെ ജീവൽ പ്രധാനമായ പ്രശ്നങ്ങളെ അവഗണിക്കുന്ന മന്ത്രിയ്ക്ക് സ്ഥാനത്ത് തുടരാൻ ധാർമിക മായ അവകാശമില്ല.
പ്രസ്തുത സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രി രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് കെ.കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി . സ്വന്തം കൃഷിയിടത്തിൽ വച്ച് കടുവയുടെ ആക്രമണത്തിന് വിധേയനായി മരിച്ച കർഷകന്റെ കുടുബത്തിന് അർഹമായ നഷ്ടപരിഹാരം നല്കുകയും
കുടുംബാംഗത്തിന് ജോലി നല്കുകയും വേണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *