April 20, 2024

തോമസിന്റെ മരണം: മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് അന്വേഷിക്കണം:സംഷാദ് മരക്കാര്‍

0
Img 20230113 Wa01012.jpg
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് വയനാട് മെഡിക്കല്‍ കോളജില്‍ നിന്നുണ്ടായ ചികിത്സാപിഴവ് അന്വേഷിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ആദ്യം ചികിത്സയില്‍ എത്തിച്ചത് മാനന്തവാടി മെഡിക്കല്‍ കോളജിലാണ്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും വഴിമധ്യേ സ്വകാര്യആശുപത്രിയില്‍ വച്ച് തോമസിന് മരണം സംഭവിക്കുകയുമാണുണ്ടായത്. കാലിനു ഗുരുതരമായ പരിക്കേറ്റ തോമസിന് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലും വയനാട് മെഡിക്കല്‍ കോളജില്‍ ഇല്ലാത്തതും, കൃത്യസമയത്ത് ഐ.സി.യു ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാത്തതും ഗുരുതരമായ വീഴ്ചയാണ്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ തോമസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ മെഡിക്കല്‍ കോളജിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുത്ത് നടത്തുന്ന ആളുകള്‍ ജനങ്ങളുടെ ജീവിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ് തോമസിന്റെ മരണം. അടിയന്തരമായി സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മെഡിക്കല്‍ കോളേജ് ബോര്‍ഡ് മാത്രമല്ല വയനാട്ടുകാര്‍ക്ക് ആവശ്യം. കൃത്യമായി ചികിത്സ ലഭിക്കുന്ന കേന്ദ്രമായി വയനാട് മെഡിക്കല്‍ കോളജ് മാറ്റുന്ന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച തോമസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും, 40 ലക്ഷം രൂപ കൂടി നല്‍കാന്‍ ശുപാര്‍ശ നല്‍കാനും, ആശ്രിതന് താല്‍ക്കാലിക ജോലി നല്‍കാനുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണമുണ്ടായ സമയത്തെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനടക്കമുള്ള ശുപാര്‍ശകള്‍ ഇതുവരെ നടപ്പിലായിട്ടില്ല. ജനരോക്ഷം ഇല്ലാതാക്കാന്‍ എടുക്കുന്ന തീരുമാനം മാത്രമാണിതെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ അധികാരികള്‍ക്ക് നേരിടേണ്ടി വരും. മാത്രമല്ല, നരഭോജിയായ കടുവയെ ഉടന്‍ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഇടപെടലുകള്‍ ഫലം കാണാത്തത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് കടുവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *