വേറിട്ട പ്രതിഷേധവുമായി ഒരുപറ്റം യുവാക്കൾ

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ നീലോത്ത് നിന്ന് തൊണ്ടർനാട്, കോറോം, ചീപ്പാട്, മക്കിയാട് എന്നിവിടങ്ങളിലേക്ക്, ആശുപത്രിയിലേക്കും സ്കൂളുകളിലേക്കും മറ്റും യാത്ര ചെയ്യുവാൻ എല്ലാവരും ആശ്രയിക്കുന്ന ഒരു പ്രധാന റോഡ് നാളിതുവരെയായി ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു പറ്റം യുവാക്കൾ റോഡിൽ അറ്റകുറ്റപണികൾ ചെയ്ത് ഗതാഗതയോഗ്യമാക്കി.
മാറിമാറിവരുന്ന ഭരണകൂടങ്ങൾ ഈ റോഡിനോടും പ്രദേശവാസികളോടും കാണിക്കുന്ന അനാസ്ഥ തികച്ചും വെല്ലുവിളികൾ ഉയർത്തുന്ന കാര്യം ആണെന്ന് യുവജനങ്ങൾ പറഞ്ഞു. ഇനിയും ഈ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. സ്ഥലത്തെ യുവജനസുഹൃത്തുക്കളായ ലിബിൻ മേപ്പുറത്ത്, ജോബിൻ പള്ളത്ത്, സുശാന്ത് ചെട്ടിയാമുക്കിൽ, ജിൻസ് കാട്ടിപ്പറമ്പിൽ, ആൽബിൻ തോട്ടപ്പടിക്കൽ, ജീസ് കാട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.



Leave a Reply