April 27, 2026

സർക്കാർ ജീവനക്കാരെ അടിമകളാക്കുന്നു :കെ കെ വിശ്വനാഥൻ മാസ്റ്റർ

0
IMG-20230114-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :   സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കൊണ്ട് ജീവനക്കാരുടെ ക്ഷാമബത്തയും , ലീവ് സറണ്ടർ ആനുകൂല്യങ്ങളും തടഞ്ഞു വക്കുന്നത് അവസാനിപ്പിക്കണമെന്നും. പണം എങ്ങനെ ചിലവഴിച്ചാലും ആരും ചോദിക്കാൻ ഇല്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കജനകമായത് ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നത് ശരിയായ നടപടി അല്ലെന്നും എൻജിഒ അസോസിയേഷൻ സുൽത്താൻബത്തേരി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി.സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി പി. ജെ. ഷൈജു ഉദ്ഘാടനം  ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹനീഫ ചിറക്കൽ, കെ എ മുജീബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി മനോജ്, ജോർജ് സെബാസ്റ്റ്യൻ, ആർ രാം പ്രമോദ്, കെ ആർ രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
 പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി അബ്ദുൽ ഗഫൂർ, സെക്രട്ടറി പ്രതീഷ് പുതുവീട്,ട്രഷറർ സുരേന്ദ്ര ബാബു. കെ എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *