നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി
കല്പ്പറ്റ: നെടുമ്പാശേരി വിമാനത്താവള റോഡില് ഉണ്ടായ വാഹനാപകടത്തില് മരിച്ച മടക്കിമല സ്വദേശിനി ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി. അപകടത്തില് മരിച്ച കര്ണാടക സ്വദേശിയായ യുവാവിന്റെ പിതാവും ബന്ധുക്കളും മന്ത്രിയെ കാണാന് ദേവികയുടെ വീട്ടിലെത്തിയിരുന്നു. എല്ലാവരുമായി ആശയവിനിമയം നടത്തിയ മന്ത്രി സര്ക്കാര് കുടുംബങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അവര്ക്ക് ഉറപ്പുനല്കി. നീതിപൂര്വകമായ അന്വേഷണം ഉള്പ്പെടെ നിരവധി ആവശ്യങ്ങള് അടങ്ങിയ നിവേദനം കുടുംബാംഗങ്ങള് മന്ത്രിക്ക് സമര്പ്പിച്ചു. വിഷയങ്ങള് ഗൗരവമായി മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്പ്പെടുത്തുമെന്ന് മന്ത്രി സിദ്ദീഖ് പറഞ്ഞു. പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് സന്ദര്ശനത്തിന് ശേഷം മന്ത്രി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. കുടുംബത്തിന് സഹായം ഉള്പ്പെടെ നല്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില് മരിച്ച മൂന്ന് പേരുടേയും കുടുംബത്തിന് സര്ക്കാര് നീതി ലഭ്യമാക്കും. സ്പെഷല് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും എല്ലാവിധ നിയമസഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ആധിയും പ്രയാസങ്ങളും പരാതികളും കേള്ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഉദ്യോഗസ്ഥയായ നിശാന്തിനി ഐ പി എസിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. പ്രതിയെ സഹായിക്കുന്ന ആരെങ്കിലുമുണ്ടെങ്കില് അവര് ഈ സിസ്റ്റത്തില് തന്നെയുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഏറെനേരം കുടുംബാംഗങ്ങളോടും ബന്ധുക്കളോടൊപ്പം ഒപ്പം ചിലവഴിച്ചശേഷം രാത്രിയോ ഏഴുമണിയോടെയാണ് മന്ത്രി ദേവികയുടെ മടക്കിമലയിലെ വീട്ടില് നിന്ന് മടങ്ങിയത്.




Leave a Reply