April 19, 2024

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട : യുവാവ് അറസ്റ്റിൽ

0
Img 20230114 Wa00202.jpg
മുത്തങ്ങ : മാരക മയക്കുമരുന്നയാ 118.80 ഗ്രാം എം ഡി എം എ . മെത്തലിൽ ഡിയോക്സി മെത്താഫീറ്റമീൻ , ബാംഗ്ലൂര് – കോഴിക്കോട് കെ എസ് ആർ ടി സി ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ ഇത്തം പറമ്പ് വീട്ടിൽ മിറാഷ് മാലിക് കെ.പി (22 ) എന്നാളിൽ നിന്നും പിടിച്ചെടുത്തു. ഇയാളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെറഫുദ്ധീൻ.ടി അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്നുമാണ് എം ഡി എം എ കണ്ടെത്തിയത്. പിടിച്ചെടുത്ത എം ഡി എം എയ്ക്ക് 10 ലക്ഷം വില വരും.കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള വലിയ ലഹരി മരുന്ന് മാഫിയ ചെറുപ്പക്കരായ ആളുകളെ സ്വാധിനിച്ച് , ലഹരി മരുന്നിന് അടിപ്പെടുത്തി മോഹന വാഗദാനങ്ങൾ നല്കി പിന്നിട് ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായ് വ്യക്തമായിട്ടുണ്ട് . ഇങ്ങനെ മോഹന വാഗ്ദാനം നൽകിയതിൽ പെട്ടുപോയ ആളാണ് പ്രതി എന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി .ഇങ്ങനെ പ്രവർത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന കിട്ടിയിട്ടുണ്ട് , ബാഗ്ളൂർ കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങൾ അടുത്ത കാലത്തായ് കടത്തിയ നിരവധി മയക്കുമരുന്നുകൾ ചെക്ക്പോസ്റ്റിൽ പിടിപെടുത്തിട്ടുണ്ട്. പ്രതികളെ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ .എസ് . ഷാജി എത്തി മേൽ നടപടികൾ സ്വീകരിച്ചു. യാത്ര ബസുകളിൽ ലഹരി കടത്ത് വർദ്ധിച്ച തായ് കണ്ട് , ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. കേസ് അന്വേഷിക്കാൻ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തിരുമാനിച്ചു.
പരിശോധന സംഘത്തിൽ, സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ധിൻ , പ്രിവന്റീവ് ഓഫീസർ . വി.എ. ഉമ്മർ. പ്രിവന്റീവ് ഓഫീസർ സി.വി. ഹരിദാസ് , സിവിൽ എക്സൈസ് ഓഫീസർ മാനുവൽ ജിൻസൺ, അഖിൽ കെ.എം എന്നിവർ പങ്കെടുത്തു. പ്രതികളെ തുടർ നടപടികൾക്കായ് സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലെക്ക് കൈമാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *