April 26, 2024

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ മറികടന്നു; കുന്നിടിച്ച് മണ്ണെടുപ്പിന് പിന്നിൽ ഉദ്യോഗസ്ഥ റിയൽ എസ്റ്റേറ്റ് മാഫിയ.

0
Img 20230130 Wa00432.jpg
പടിഞ്ഞാറത്തറ: പഞ്ചായത്ത് വക കെട്ടിടത്തിന് ഭീഷണിയായും മഴക്കാലത്ത് മണ്ണിടിച്ചിലിന് സാധ്യതയുമുള്ള കുന്നിടിച്ച് മണ്ണെടുപ്പിന് പിന്നിൽ ഉദ്യോഗസ്ഥ- റിയൽ എസ്റ്റേറ്റ് മാഫിയ. പടിഞ്ഞാറത്തറ കൃഷിഭവനോട് ചേർന്ന് ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കുന്നാണ് 1500 ൽ പരം ടിപ്പർ മണ്ണ് എടുത്തിട്ടുള്ളത്. അതേ സമയം നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് താൽകാലിക സ്റ്റോപ് മെമ്മോ ഇവർക്ക് നൽകി. വിവിധ കേന്ദ്രങ്ങളിൽ ഇതിനെതിരെ പരാതി നൽകിയ യുവാവിനെ ഒരു കൂട്ടം ആളുകൾ ഭീഷണി പെടുത്തിയതായും പരാതിയുണ്ട്. സ്ഥലത്തോട് ചേർന്ന് പഞ്ചായത്തിൻ്റെ പെയിൻ & പാലിയേറ്റീവ് കെട്ടിടമുണ്ട്. നിയമപ്രകാരം പാലിക്കേണ്ട ദൂര പരിധി ലംഘിച്ച് ഇതിനോട് ചേർന്ന് കുത്തനെ രണ്ട് വശത്ത് നിന്നും മണ്ണിടിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് സ്ഥലമുടമ സംരക്ഷണ ഭിത്തി കെട്ടൽ തുടങ്ങി. എന്നാൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സ്വകാര്യ വ്യക്തി തന്നിഷ്ടപ്രകാരമാണ് സുരക്ഷാ ഭിത്തി നിർമിക്കുന്നത്. ഈടു നിൽക്കുന്നതിന് ആവശ്യമായ കമ്പി ,ഉന്നത ഗുണ നിലവാരമുള്ള സിമൻ്റ് എന്നിവ ഇതിന് ഉപയോഗിക്കപ്പെട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണിടിച്ചിൽ ,സോയിൽ പൈപ്പിംഗ് സാധ്യത യു ളളി ട ത്ത് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതാണ്.വീട് ,കെട്ടിടം എന്നിവയോട് ചേർന്ന് ഉയരത്തിൽ മണ്ണെടുക്കുമ്പോൾ മൂന്ന് മീറ്ററിൽ കൂടുതൽ അളവുണ്ടങ്കിൽ സ്റ്റെപ്പിംഗ് വേണമെന്ന് നിർബന്ധമാണ്.അപകടമുണ്ടാകാതിരിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമെ ഭൂവികസന പെർമിറ്റ് നൽകാവൂ. പഞ്ചായത്ത് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജിയോളജി പെർമിറ്റ് നൽകിയതത്രെ. എന്നാൽ നിയമ പരമായി പാലിക്കേണ്ട വ്യവസ്ഥകൾ പാലിക്കാതെയുള്ള മണ്ണെടുപ്പിന് റവന്യൂ – പഞ്ചായത്ത് അധികൃതരുടെ ഒത്താശയുണ്ടത്രെ. സ്ഥലമുടമയെകൊണ്ട് കുന്നുകൾ പോലെയുള്ള സ്ഥലത്ത് നിന്ന് മണ്ണെടുപ്പ് നടത്തി നിയമ തടസങ്ങൾ ഒഴിവാക്കിയ ശേഷം നിരപ്പായ സ്ഥലം കച്ചവടം ചെയ്യുന്ന റിയൽ മാഫിയ പടിഞ്ഞാറത്തറ മണ്ണെടുപ്പിന് പിന്നിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *