April 20, 2024

യാര്‍ഡുകളില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം : ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍

0
Img 20230131 133157.jpg
മാനന്തവാടി: യാര്‍ഡുകളില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായമായി വില വര്‍ദ്ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടി യു മാനന്തവാടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു
നിലവില്‍ ക്വാറികളിലും ക്രഷറുകളിലും കരിങ്കല്‍ ഉല്‍പ്പപന്നങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാത്ത സാഹചര്യത്തില്‍ യാര്‍ഡുകളില്‍  20 എംഎം, 6 എംഎം, ജി എസ് പി ഡെസ്റ്റ് , എം സാന്റ്, ബോളര്‍ എന്നിവക്ക് ഇന്നലെ മുതല്‍ വില വര്‍ധിപ്പിച്ച നടപടിയില്‍ യൂണിയന്‍ പ്രതിഷേധിച്ചു.
 20 എംഎമ്മിന്  7 രൂപയും ,  12 എം എം, 6 എം എം, എം  സാന്റ്, പി സാന്റ്, ഡസ്റ്റ് എന്നിവക്കും 5 രൂപയും വര്‍ധിപ്പിച്ചിരിക്കുകയാണ്.നിലവില്‍ 6000 രൂപ ഉണ്ടായിരുന്ന ബോളറിന് 7500 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് യുണിയന്‍ തയ്യാറാകുമെന്നും ഗുഡ്‌സ് ഫെഡറേഷന്‍ സിഐടിയു മാനന്തവാടി ഏരിയാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. റിജേഷ് ജോസഫ് അദ്ധ്യക്ഷനായി. സി.പി മുഹമ്മദാലി, പ്രദീഷ് കുമാര്‍, കെ.ജി.രാകേഷ് . പി.കെ.ഷാജി പഴയ  വീടന്‍ . യു.എം പൈലി . കെ.എം നിസാര്‍ പി.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *