June 26, 2026

പനമരത്ത് വീണ്ടും മുളങ്കൂട്ടം കത്തിനശിച്ചു

0
20230329_090227.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരത്ത് വീണ്ടും മുളങ്കൂട്ടങ്ങൾക്ക് തീ പിടിച്ചു. ടൗണിൽനിന്ന്‌ 300 മീറ്ററോളം അകലെ കീഞ്ഞുകടവ് വയലിലെ മുളങ്കൂട്ടങ്ങൾക്കാണ് തീപിടിച്ചത്‌. സമയോചിതമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസമായിരുന്നു  സംഭവം. പനമരം – മാതോത്തുപൊയിൽ റോഡിലെ കീഞ്ഞുകടവ് മുസ്‌ലിംപള്ളിക്ക് പുറകിലെ വയലിനോടുചേർന്ന മുളകൾക്കാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകരും പിന്നീട് പനമരം പോലീസും മാനന്തവാടിയിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ പൂർണമായും അണച്ചത്.
അരയേക്കറോളം ഭാഗത്തെ മുളങ്കാടുകളും അടിക്കാടുകളും കത്തിനശിച്ചു. നുറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രമാണിവിടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *