June 6, 2026

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ ഉത്സവം നാളെ മുതല്‍

0
IMG_20230405_151234.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ ഉത്സവം നാളെ വ്യാഴം മുതല്‍ 10 തിങ്കൾ  വരെ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ എം. മോഹനന്‍, ഗിരീഷ് കല്‍പ്പറ്റ, വി.കെ. ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം ഏഴിന് മുനിപൂജ. 7.30ന് കലാപരിപാടികള്‍. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റും. രാത്രി എട്ടിന് കരകം എഴുന്നള്ളത്ത്. എട്ടിന് ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്. രാത്രി ഏഴിന് കലാപരിപാടികള്‍.
ഒമ്പതിനു വൈകുന്നേരം നാലിന് ക്ഷേത്രമുറ്റത്ത് മെഗാ തിരുവാതിരകളി. രാത്രി 12ന് നഗരപ്രദക്ഷിണം. 10ന് പുലര്‍ച്ചെ നാലിന് കനലാട്ടം. അഞ്ചിന് ഗുരുസി ആട്ടം രാത്രി 7.30ന് വനപൂജ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *