മാരിയമ്മന്‍ ദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പത്മശ്രീ ചെറുവയല്‍ രാമന് ഉദ്ഘാടനം ചെയ്തു
കല്‍പ്പററ : കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പത്മശ്രീ ചെറു വയല്‍ രാമന് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ ക്ഷേത്രം കമ്മിറ്റി പൊന്നാടയണി യിച്ച് ആദരിച്ചു. രാമായണ പാരായണ പരിപാടിയില്‍ വിജയിച്ച കെ കെ എസ് നായര്‍ , മീനാക്ഷി അമ്മ, ഒന്നാം ക്ലാസ്സോടെ എംബിബിഎസ് പരീക്ഷ പാസായ ആര്. വിദ്യ എന്നിവരേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രാജന്, സെക്രട്ടറി എം.മോഹനന് , വി. കെ.ബിജു, ഗിരീഷ് കല്‍പ്പറ്റ, ഡോ. വിദ്യ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply