കേണിച്ചിറക്ക് സമീപം കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കേണിച്ചിറ::കേണിച്ചിറക്ക് സമീപം കാട്ടുപന്നി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (45) ആണ് മരിച്ചത്. ഏപ്രിൽ രണ്ടിന് താഴമുണ്ടയിൽ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നമകൻ ആരവ് കൃഷ്ണക്കും പരിക്കേറ്റിരുന്നു.
അഭിലാഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പുൽപ്പള്ളി പ്രസ്റ്റി ജ് ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.





Leave a Reply