May 17, 2026

യുവ താരങ്ങൾക്ക് അവസരവുമായി വയനാട് യൂണൈറ്റഡ് എഫ്. സി ട്രയൽസ്

0
20230414_112841.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട്ടിൽ നിന്നുള്ള മികച്ച ഫുട്ബാൾ താരങ്ങളെ കണ്ടെത്തുന്നതിനായി വയനാട് യുണൈറ്റഡ് എഫ് സി ട്രയൽസ് നടത്തുന്നു. ഏപ്രിൽ 16,17,18 തീയതികളിലായി യഥാ ക്രമം അണ്ടർ 23, അണ്ടർ 21, അണ്ടർ 19 വിഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ട്രയൽസ് കല്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയാൽ ജില്ലാ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻറ് ലീഗ്, കേരള പ്രീമിയർ ലീഗ്, കെ. എഫ്
എ അണ്ടർ-18 ലീഗ് എന്നിവയിൽ മത്സരിക്കുന്ന വയനാട് യുണൈറ്റഡ് എഫ് സി ടീമിലേക്ക് നടക്കുന്ന ട്രയൽസ് വയനാട്, നീലഗിരി ജില്ലകളിലുള്ള കളിക്കാർക്ക് വേണ്ടി മാത്രമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
  ട്രയൽസിൽ പങ്കെടുക്കാൻ വരുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ട് വരേണ്ടതാണ്.
ട്രയൽസ് സമയക്രമം 3. 00 Pm 
അണ്ടർ-23 ഏപ്രിൽ -16(2001/02)
അണ്ടർ  -21ഏപ്രിൽ -17(2003/04/05)
അണ്ടർ -18 ഏപ്രിൽ -18(2006/07)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *