May 17, 2026

ബത്തേരി സ്വകാര്യ ലോഡ്ജില്‍ നിന്നും എംഡിഎംഎയും കഞ്ചാവുമായി നാല് പേര്‍ പിടിയില്‍

0
20230418_130103.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും എം ഡി എം എ യും കഞ്ചാവുമായി 4 പേര്‍പിടിയില്‍. ബത്തേരി അമ്മായിപ്പാലം സ്വദേശി അനൂസ് (39), അടിവാരം സ്വദേശികളായ ഹബീബ് (30), സിജോ (23), കോടഞ്ചേരി സ്വദേശി ആല്‍ബിന്‍ സണ്ണി (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡി എം എ യും 350 ഗ്രാം കഞ്ചാവും ബത്തേരി പോലിസ് കണ്ടെടുത്തു. പിടിയിലായ നാലു പേരും ലോറി ഡ്രൈവര്‍മാരാണ്. ബത്തേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് നാല് പേരെയും പിടികൂടിയത്.മുറി വാടകക്ക് എടുത്ത ആല്‍ബിന്‍ സണ്ണി എന്നയാളുടെ പക്കല്‍ നിന്നുമാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *