പി.എഫ്. പെന്‍ഷന്‍കാര്‍ പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്‍ തുടങ്ങി
കല്‍പ്പറ്റ : പി.എഫ്. പെന്‍ഷന്‍ 9000 രൂപയാക്കുക, നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കുക, ഹയര്‍ ഓപ്ഷന്‍ പ്രകാരം ലഭിക്കേണ്ട ഉയര്‍ന്ന പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിക്കുക, സൗജന്യ ചികിത്സാ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, തൊഴില്‍ മന്ത്രി, എന്നിവര്‍ക്ക് പോസ്റ്റ് കാര്‍ഡ് അയക്കാന്‍ തുടങ്ങി. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിന് പോസ്റ്റ് കാര്‍ഡുകളാണ് അയക്കുന്നത്. വയനാട് ജില്ലയില്‍ നിന്ന് ആയിരക്കണക്കിന് കാര്‍ഡുകളാണ് വിവിധ പോസ്റ്റ് ഓഫീസുകളില്‍ നിന്നും അയക്കുന്നത്. കല്‍പ്പറ്റ ഹെഡ്‌പോസ്റ്റോഫീസില്‍ പി.എഫ്.പി.എ സംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എഫ്.പി.എ. വയനാട് ജില്ലാ സെക്രട്ടറി സ്വാഗതവും, സി.എം. ശിവരാമന്‍, എ. ബാലചന്ദ്രന്‍ ,എം. സോമന്‍ എന്നിവര്‍ സംസാരിച്ചു.






Leave a Reply