ശ്രേയസ് സുരക്ഷ 2023- ഇൻഷുറൻസ് പരിരക്ഷ പദ്ധതി ക്ക് തുടക്കമായി
പുൽപ്പള്ളി :ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഭാഗമായി “സുരക്ഷ 2023” പരിപാടി പ്രവർത്തനങ്ങൾ ആരംഭിച്ചു .യൂണിറ്റ് സെക്രട്ടറി രഘുദേവ് സ്വാഗതം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വി. എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.എഫ് .എൽ .സി പനമരം ബ്ലോക്ക് കൗൺസിലർ സുനിൽ രാജ് പദ്ധതിയെ കുറിച്ച് ക്ലാസ്സെടുത്തു.സിന്ധു ബിനോയ്, ഏലിയാമ്മ വർക്കി സംസാരിച്ചു.






Leave a Reply