September 19, 2026

മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

0
20230501_130037.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ഏഴാം ഡിവിഷന്‍ ‘ക്ലീന്‍ ചോയി മൂലയുടെ’ ഭാഗമായി വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഡിവിഷനിലെ മുഴുവന്‍ റോഡുകളും പ്രധാന ഇടങ്ങളും വൃത്തിയാക്കി.ഡിവിഷന്‍ കൗണ്‍സിലര്‍, അബ്ദുള്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറി. ഡിവിഷനെ ഏഴ് ക്ലസ്റ്ററുകളായി തരം തിരിച്ച് ഒരോ ക്ലസ്റ്ററുകള്‍ക്കും പ്രത്യേക കമ്മറ്റികള്‍ രൂപീകരിച്ച് ആകമ്മറ്റികളുടെ നേതൃത്തില്‍, കുടുംബശ്രീ, ക്ലബ്ബുകള്‍, വായനശാലകള്‍, സ്വാശ്രയ സംഘങ്ങള്‍. സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും കൂട്ടി ചേര്‍ത്താണ് ശുചീകരണം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *